എഴുകുംവയൽ: കൊറോണ വൈറസ് റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ എഴുകുംവയൽ കുരിശുമലയിൽ മലകയറ്റം ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയതായി എഴുകുംവയൽ നിത്യസഹായമാത പള്ളി വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി അറിയിച്ചു. വ്യക്തിപരമായും കുടുംബപരമായും തീർഥാടനത്തിന് വിലക്കില്ലെന്നും വെള്ളിയാഴ്ചകളിൽ രാവിലെ 11നും വൈകുന്നേരം 4.45നും വിശുദ്ധ കുർബാന മാത്രം ഉണ്ടായിരിക്കുമെന്നും വികാരി അറിയിച്ചു.