കട്ടപ്പന: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന മർച്ചന്റ്‌സ് യൂത്ത് വിംഗ്, റെഡ് ഐ എന്റർടെയ്ൻമെന്റ്‌സ് എന്നിവരുടെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30ന് പുതിയ ബസ് സ്റ്റാൻഡിൽ കോവിഡ്- 19 ബോധവത്കരണ കാമ്പയിൻ നടത്തും. പൊതുജനങ്ങൾക്ക് നേരിട്ട് സംശയ നിവാരണം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് മാസ്‌കുകളും വിതരണം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ, ഡോ. അനിൽ പ്രദീപ്, കെ.പി. ഹസൻ, അഡ്വ. എം.കെ. തോമസ്, സിജോമോൻ ജോസ്, സാജൻ ജോർജ് എന്നിവർ പങ്കെടുക്കും.