തൊടുപുഴ: വാട്ടർ അതോറിട്ടി ജില്ലാതല റവന്യൂ അദാലത്തും കണക്ഷൻ മേളയും 19ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. വാട്ടർ ചാർജ് കുടിശിഖ,​ അധിക ബിൽ,​ ബില്ലിംഗിലെ അപാകത,​ രേഖയില്ലാത്ത കണക്ഷനുകൾ,​ താത്കാലിക കണക്ഷനുകൾ തുടങ്ങിയ പരാതികൾ അദാലത്തിൽ നൽകാം. ഫോൺ : 0486-2222912,​ 0486- 2232388, 0486-9232220.

നീർത്തട സംരക്ഷണ സമിതി രൂപീകരിച്ചു

തൊടുപുഴ : പ്രകൃതി സംരക്ഷണം ഉറപ്പാക്കി ആവാസ വ്യവസ്ഥ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നീർത്തട സംരക്ഷണ സമിതി രൂപീകരിച്ചു. എൻ.യു ജോൺ (രക്ഷാധികാരി)​,​ റ്റി.പി കുഞ്ഞച്ചൻ(പ്രസിഡന്റ്)​,​ സച്ചിൻ .കെ.ടോമി (സെക്രട്ടറി)​,​ ശശികുമാർ കിഴക്കേടം ,​ പി.എസ് ജോസ് (വൈസ് പ്രസിഡന്റുമാർ)​,​ ജെയിംസ് കോലാനി,​ കെ.എം സാബു (ജോയിന്റ് സെക്രട്ടറിമാർ)​,​ അനിൽ രാഘവൻ (ട്രഷറർ)​ എന്നിവർ ഉൾപ്പെടെ 13 അംഗ കമ്മിറ്റി രൂപീകരിച്ചു.

നഷ്ടപരിഹാരം നൽകണം

കഞ്ഞിക്കുഴി: പഞ്ചായത്തിലെ കൃഷിക്കാരുടെ കാർഷിക ഉത്പന്നങ്ങൾ വൻതോതിൽ കാട്ടുമൃഗങ്ങൾ നശിപ്പിക്കുകയാണെന്നും നാശനഷ്ടമുണ്ടായ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ടി.ആർ ഗോപാലകൃഷ്ണൻ നായ‌ർ അദ്ധ്യക്ഷത വഹിച്ചു.

അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: ജില്ലാ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ഉടുമ്പന്നൂർ വ്യവസായ എസ്റ്രേറ്റിൽ വ്യവസായ ഷെഡുകൾ ആവശ്യമുള്ള സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ചെറുതോണിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9495033829.

രക്തപരിശോധനാ ക്യാമ്പ്

തൊടുപുഴ: കോലാനി ജനരഞ്ജിനി വായനശാലയിൽ 14ന് രാവിലെ ഏഴ് മുതൽ ഒമ്പത് വരെ രക്തപരിശോധനാ ക്യാമ്പ് നടക്കും. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ടേക്ക് കെയർ മെ‌ഡിക്കൽ ലാബോറട്ടറിയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ബ്ളഡ്പ്രഷ‍ർ,​ ബി.എം.ഐ,​ ഷുഗർ,​ ബ്ളഡ് ഗ്രൂപ്പ് എന്നിവയിൽ സൗജന്യ പരിശോധനയോടൊപ്പം സൗജന്യ നിരക്കിൽ മറ്റ് എല്ലാവിധ രക്തപരിശോധനാ സൗകര്യവും ലഭ്യമാണെന്ന് ലൈബ്രറി സെക്രട്ടറി അറിയിച്ചു.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം

തൊടുപുഴ: നഗരസഭയിലെ 12-ാം വാർഡിൽ തൊണ്ടിക്കുഴ വാതിൽ- ശാസ്താവ് റോഡിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും പറ്റാത്തവിധം റോഡ് താറുമാറായി കിടക്കുകയാണ്. കാലവർഷത്തിന് മുമ്പ് റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

നിവേദനം നൽകി

തൊടുപുഴ: തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ റസ്റ്റ് ഹൗസ് മുതൽ തൊടുപുഴ പാലം വരെ റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റ്സ് യൂത്ത്‌വിംഗ് പി.ഡബ്ല്യു.ഡി സബ് എൻജിനിയർക്ക് നിവേദനം നൽകി. റോഡ് കുഴിച്ചിട്ട് ഒരു മാസം കഴിഞ്ഞു. പൊടിപടലങ്ങൾ മൂലം കടയിലേക്ക് കയറാനും മറ്റും വ്യാപാരികൾക്ക് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതിനാൽ എത്രയും വേഗം ടാർ ചെയ്യണമെന്നും അല്ലാത്തപക്ഷം കടുത്ത് സമരവുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.