കട്ടപ്പന: ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേരിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കൊറോണ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ പത്രസമ്മേളനത്തിന്റെ വാർത്ത ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വാർത്തയിൽ കൃത്രിമത്വം കാട്ടി അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ പേര് ഉൾപ്പെടുത്തി ആളുകളെ ഭീതിയിലാക്കുന്നവിധത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.