പീരുമേട്: പെരുവന്താനം ചുഴുപ്പിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. കാർ യാത്രികരായ കാഞ്ചിയാർ കപ്യാരു തോട്ടത്തിൽ തോമസ് ചാക്കോ, ടോമി, കെവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് സമീപത്തെ തിട്ടയിൽ ഇടിച്ചു നിന്നതിനാൽ അപകടം ഒഴിവായി. ബസ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.