തൊടുപുഴ: കോവിഡ്​- 19 വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുന്നതിനായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ ജുമാ നമസ്‌കാരം അടക്കം ഒരുമിച്ചുള്ള പ്രാർഥനകളിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് താലൂക്ക് ഇമാം കൗൺസിൽ അഭ്യർഥിച്ചു. ജുമാ നമസ്‌കാരവും ഖുതുബയും ഒരു മണിക്ക് ആരംഭിച്ച് 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്ന നിലയിൽ നിയന്ത്രിക്കണം. വൈറസ് പടരാതിരിക്കാൻ മെഡിക്കൽ എമർജൻസിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നൽകുന്ന മുഴുവൻ നിർദേശങ്ങളും പള്ളികളിൽ പാലിക്കാൻ ശ്രദ്ധിക്കണം. പരമാവധി വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി വരണം. സർക്കാർ പുറപ്പെടുവിച്ച ജാഗ്രത നിർദേശങ്ങൾ ഉൾപ്പെടുത്തി കൃത്യമായ ബോധവത്കരണം ഇമാമുമാർ പള്ളികൾ കേന്ദ്രീകരിച്ചു നൽകണം.