തൊടുപുഴ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗവും സർക്കാരിന്റെ അഭ്യർത്ഥന മുഖവിലയ്ക്കെടുത്ത് ആഘോഷങ്ങളും ഉത്സവങ്ങളും യോഗങ്ങളും ഒഴിവാക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. അതിനാൽ 31 വരെ ജനങ്ങൾ കൂട്ടംകൂടുന്ന പരിപാടികളും ചടങ്ങുകളും ഉടുമ്പന്നൂർ ശാഖയിൽ ഒഴിവാക്കും. ശാഖയിലെ കുടുംബയോഗങ്ങൾ, രവിവാര പാഠശാലക്ലാസ് തുടങ്ങിയവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവച്ചതായി ശാഖാ പ്രസിഡന്റ് പി. ടി. ഷിബു അറിയിച്ചു.