മൂന്നാർ: കോവിഡ്- 19 മായി ബന്ധപ്പെട്ട് മൂന്നാർ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 26 ഹോം സ്റ്റേകൾക്ക് നോട്ടീസ്. മൂന്നാർ പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം മൂന്നാർ പഞ്ചായത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് അനധികൃത ഹോംസ്‌റ്റേക്കെതിരെ നടപടിയെടുക്കണമെന്ന നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മൂന്നാർ മേഖലയിൽ 45 സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇതിലാണ് അനധികൃതമായി പ്രവർത്തിക്കുന്നതും സഞ്ചാരികളുടെ വിവരങ്ങൾ സൂക്ഷിക്കാത്തതുമായ ഹോംസ്റ്റേകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയത്. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ വിദേശീയരായിട്ടിള്ള സഞ്ചാരികളുടെ വിവരങ്ങൾ പോലും ശേഖരിക്കാത്ത ഹോംസ്റ്റേകളും മൂന്നാറിൽ പ്രവർത്തിക്കുന്നുണ്ട്.