തൊടുപുഴ: ആദ്യകാല കാമറ ടെക്‌നീഷ്യൻ തൊടുപുഴ വടക്കുംമുറി ചിറ്റക്കാട്ട് സി.ആർ. സുബ്രഹ്മണ്യൻ (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സി.എസ്. രാഖി, പരേതനായ സി.എസ്. രാജേഷ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാമറകൾ നന്നാക്കുന്നതിന് ഫോട്ടോഗ്രാഫർമാർ ഇവിടെ എത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യകാലങ്ങളിൽ കാമറ നന്നാക്കുന്ന ചുരുക്കം പേരിൽ ഒരാളായിരുന്നു സുബ്രഹ്മണ്യൻ. സംസ്‌കാരം നടത്തി.