ജില്ലയിലെ കിഴക്കൻ മേഖലകളിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ഭൗമപഠനം നടത്തണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. റിക്ടർ സ്‌കെയിലിൽ രണ്ടിനോടടുത്തുള്ള ചലനങ്ങളാണ് നടന്നിട്ടുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ, ചെറുതോണി ഡാമുകൾ സ്ഥിതി ചെയ്യുന്ന മലനിരകളോട് ചേർന്നാണ് ഭൂചലനമുണ്ടാകുന്നത് എന്നതിനാലാണ് വിദഗ്ധ പഠനം ആവശ്യപ്പെട്ടിട്ടുള്ളത്
- റോഷി അഗസ്റ്റിൻ എം.എൽ.എ