prathikal
പിടിയിലായ ഭഗവതിയും ശക്തിവേലും.

മറയൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനവുമായി രണ്ടു യുവാക്കൾ പിടിയിൽ. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 7.30 ന് കാന്തല്ലൂർ ചുരക്കുളം ആദിവാസി കോളനിയിൽ ഭഗവതി (39), ശക്തിവേൽ (37) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചുരക്കുളം സ്വദേശികളായ കമരേശൻ, കറുപ്പൻ എന്നിവർ ഓടി രക്ഷപ്പെട്ടു. മൂന്നു മാസം മുമ്പ് ചുരക്കുളത്തിന് സമീപമുള്ള സ്വകാര്യ ഭൂമിയിൽ നിന്നുമാണ് ചന്ദനമരം വേരൊടെ പിഴുതതെന്ന് പിടിയിലായവർ മൊഴി നൽകി. നിരവധി ചന്ദന കേസുകളിൽ പിടികിട്ടാപ്പുള്ളിയായ മറയൂർ പള്ളനാട് സ്വദേശി കൃഷ്ണന് ചന്ദനം കിലോക്ക് 1400 രൂപ വില ഉറപ്പിച്ച് നൽകാനായി കൊണ്ടു പോകും വഴിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. കാന്തല്ലൂർ റേഞ്ച് ഓഫീസർ ജി. സന്ദീപ്, കെ. രാമകൃഷ്ണൻ, ആഷിഖ് .എ, പി.ടി. അരുൺകുമാർ, എ.കെ. മനോജ്, രജീഷ് ആർ.പി, എ.ജി. രതീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.