ഇടുക്കി: കട്ടപ്പനയിലെ ചരക്കു സേവന നികുതി ജില്ലാ ഓഫീസിൽ ഹിയറിങ്ങിന് വന്ന മുൻ സെയിൽസ് ടാക്‌സ് ഓഫീസറെ എൻ.ജി.ഒ യൂണിയൻ ജില്ലാ നേതാവിന്റെ നേതൃത്തിൽ അകാരണമായി മർദിച്ചതിൽ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിക്ഷേധിച്ചു. മർദനത്തിന് നേതൃത്വം കൊടുത്ത യൂണിയൻ നേതാവിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഭരണത്തിന്റെ തണലിൽ ജീവനക്കാരെ ഭീഷണിപെടുത്തുകയും മർദിക്കുകയും ചെയ്യുന്ന നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ പറഞ്ഞു. നേതാക്കളായ ഫ്രാൻസിസ് പി.എം, രാജേഷ് ബേബി, ഷിഹാബ് പരീത്, ബിജു തോമസ്, ഡോളി കുട്ടി ജോസഫ്, സി.എസ്. ഷെമീർ. പി.കെ. യൂനുസ്, കെ സി. ബിനോയ്, സി.എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.