തൊടുപുഴ : കോറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും നിർദേശം അനുസരിച്ച് 31 വരെ തൊടുപുഴ യൂണിയന് കീഴിലെ എല്ലാ പരിപാടികളും മാറ്റിവയ്ക്കും. യൂണിയന് കീഴിലെ കരിമണ്ണൂർ,​ ചിറ്റൂർ,​ കുളപ്പാറ ശാഖകളിൽ നടക്കുന്ന എല്ലാ യോഗങ്ങളും പഠന ക്ലാസുകളും തീർത്ഥയാത്രകളും 31 വരെ മാറ്റിവച്ചു.