തൊടുപുഴ: കേരളത്തിൽ കോവിഡ് 19 (കൊറോണ) വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെയും നായർ സർവീസ് സൊസൈറ്റിയുടെയും നിർദ്ദേശാനുസരണം കരയോഗ- വനിതാസമാജ പൊതുയോഗങ്ങളും സമ്മേളനങ്ങളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വയ്ക്കുന്നതായി അറിയിച്ചു. അഞ്ചിന് യൂണിയൻ ഹാളിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ ഹരികുമാർ കോയിക്കൽ പങ്കെടുത്ത് നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രതിഭാസംഗമം, മാതൃകാകരയോഗം അവാർഡ്, എൻഡോവ്‌മെന്റ് വിതരണയോഗം എന്നിവ മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി യൂണിയൻ സെക്രട്ടറി അറിയിച്ചു.