തൊടുപുഴ: നഗരസഭയിലേക്ക് അടയ്ക്കാനുള്ള കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ 31ന് മുമ്പ് അടച്ച് തീർത്ത് ജപ്തി, പ്രോസിക്ക്യൂഷൻ തുടങ്ങിയ നടപടികളിൽ നിന്ന് ഒഴിവാകേണ്ടതാണ് നഗരസഭാ സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി കുടിശിക അടയ്ക്കാനുള്ളവർക്ക് 31 വരെ പിഴ പലിശ ഇല്ലാതെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി നഗരസഭയിൽ അടയ്ക്കാവുന്നതാണ്. 31 വരെ എല്ലാ അവധി ദിവസവും നികുതി അടക്കുന്നതിന് നഗരസഭാ ഓഫീസിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.