ഇടുക്കി : ദേവികുളം ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളിൽ പാലിയേറ്റീവ് രോഗികളുടെ ഭവന സന്ദർശനം നടത്തുന്നതിന് ഒരു വർഷത്തേക്ക് ദിവസകൂലി അടിസ്ഥാനത്തിൽ വാഹനം ഓടിക്കുന്നതിന് ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഉടമകൾക്ക് വാഹന സംബന്ധമായ എല്ലാ രേഖകളുടെയും അസൽ പകർപ്പുകളോടെ 25 ന് രാവിലെ 11 മണിവരെ ദേവികുളം സി.എച്ച്.സി യിൽ ക്വട്ടേഷനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8281709259 എന്ന നമ്പരിൽ വിളിക്കുക.