പീരുമേട്: ഏലപ്പാറ ഹെലിബറിയ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട്, പി.എം.ജി.എസ്.വൈ. ജോലികൾ നടക്കുന്നതിനിനാൽ 125 എം.എം. പൈപ്പുകൾ മാറ്റിയിട്ടുവരുന്നു. ഇത് മൂലം ഏലപ്പാറ, ഒടിച്ചുകുത്തി, ചിന്നാർ, കടുവപ്പാറ എന്നീ പ്രദേശങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസി.എൻജിനിയർ അറിയിച്ചു.