തൊടുപുഴ: 2020-21 അദ്ധ്യയന വർഷത്തെ ഹൈസ്കൂൾ അദ്ധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ, പ്രൈമറി അദ്ധ്യാപകർ എന്നിവരുടെ റവന്യൂ ജില്ലാതല ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.transferandposting.in എന്ന വൈബ് സൈറ്റിൽ ലഭ്യമാണ്.
സംവാദം സംഘടിപ്പിച്ചു
അരിക്കുഴ: അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയിൽ വായനയുടെ പ്രാധാന്യം ഇന്ന് എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് നിമ്മിച്ചൻ ജേക്കബ് വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി എം.കെ അനിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പ്രഭാഷണം നടത്തി
തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിയൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചരിത്രം ഉറങ്ങുന്ന മണക്കാട് എന്ന വിഷയത്തിൽ വി.എസ് ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി. കെ.ജി ശശി അദ്ധ്യക്ഷത വഹിച്ചു. കെ.ജി കോമളനാഥൻ നായർ, എൽ.ശ്രീദേവി, വി.എൻ വാസുദേവൻ നായർ, ഡി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പരിപാടികൾ മാറ്റി
തൊടുപുഴ : ബി.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാദാസാഹിബ് മാന്വവർ കാൻഷിറാംജിയുടെ 86-ാമത് ജന്മദിന സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലത്തിൽ നടത്താനിരുന്ന ജന്മദിന സന്ദേശ റാലിയും പൊതുസമ്മേളനവും കൊറോണ വയറസ് ബാധയെ തുടർന്ന് നിർത്തിവയ്ക്കുവാൻ തീരുമാനിച്ചതായി ബി.എസ്.പി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.
റവന്യൂ അദാലത്ത് മാറ്റിവച്ചു
തൊടുപുഴ : കേരളാ വാട്ടർ അതോറിട്ടി ഇടുക്കി ജില്ലയിൽ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന റവന്യൂ അദാലത്തും കണക്ഷൻ മേളയും കൊറോണ വയറസ് ബാധയെത്തുടർന്ന് മാറ്റി വയ്ക്കാൻ തീരുമാനിച്ചു. അദാലത്തിന്റെ പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.
പ്രീമിയർ ഫൈനൽ പരീക്ഷ മാറ്റിവച്ചു
മൂലമറ്റം : കൊറോണോ വയറസ് ബാധയെത്തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മൂലമറ്റം സെന്റ് ജോർജ്ജ് യു.പി സ്കൂൾ, വെള്ളിയാമറ്റം സെന്റ് ജോസഫ് യു.പി സ്കൂൾ, അറക്കുളം സെന്റ് തോമസ് യു.പി സ്കൂൾ, തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂൾ, നീലൂർ സെന്റ് ജോസഫ് യു.പി സ്കൂൾ എന്നിവിടങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാം വിദ്യാർത്ഥികളുടെ ഫൈനൽ പരീക്ഷ മാറ്റിവച്ചതായി കോ- ഓർഡിനേറ്റർ റോയ്.ജെ.കല്ലറങ്ങാട്ട് അറിയിച്ചുന്റ പുതിയ തിയതി പിന്നീട് അറിയിക്കും.
ഉടുമ്പന്നൂർ പഞ്ചായത്ത് ബഡ്‌ജറ്റ്
ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2020 -21 വർഷത്തേക്കുള്ള ബഡ്‌ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ സീതി അവതരിപ്പിച്ചു. 16,66,94,751 രൂപാ വരവും 15,64,56,940 രൂപാ ചിലവും 1,02,37,811 രൂപാ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ‌്‌ജറ്റ്. പഞ്ചായത്തിന്റെ സമഗ്ര വികസനം ബഡ്‌ജറ്റ് ലക്ഷ്യം വയ്ക്കുന്നു. ഭവന നിർമ്മാണത്തിന് 10910000 രൂപയും, റോഡ് വികസനത്തിന് 30000000 രൂപാ, ആരോഗ്യം- 2506000 രൂപ, വിദ്യാഭ്യാസം- 1432000 രൂപ, കൃഷി -മൃഗസംരക്ഷണം- 4850000, പൊതുകെട്ടിടങ്ങൾ 4553000, ഖരമാലിന്യ സംസ്കരണം 2400000, വനിതാ വികസനം- ശിശു വികസനം 6200000, വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും 2500000, പട്ടികജാതി വിഭാഗം 2372000, പട്ടികവർഗ്ഗ വിഭാഗം 5716000 രൂപ എന്നിങ്ങനെ അനുവദിച്ചു.