hhh
നിർമലിന്റെ വീട്ടിലെത്തിയ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ. വർഗീസ്, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.

കട്ടപ്പന: ബൈക്ക് അപകടത്തിൽ മരിച്ച യുവ ക്രിക്കറ്റ് താരം കട്ടപ്പന വലിയപാറ വെള്ളോംമാലിൽ നിർമലിന്റെ വീട്ടിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ. വർഗീസ് സന്ദർശനം നടത്തി. നിർമലിന്റെ വേർപാട് കേരള ക്രിക്കറ്റിനു തീരാനഷ്ടമാണെന്നു അദ്ദേഹം പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഉൾപ്പെടെ പരിശീലനം നേടാൻ നിർമലിനു കഴിഞ്ഞിരുന്നു. ടീമിനു വേണ്ടി മികച്ചപ്രകടനം നടത്തിയിരുന്ന നിർമലിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. കെ.സി.എ. അംഗം സനോൺ ഇതോമസ്, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സിജോമോൻ ജോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോഷ് ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു.