കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മയിലാടുംപാറ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി കെ.വി. രാമകൃഷ്ണൻ (പ്രസിഡന്റ്), പി.എസ്. സബീഷ് (സെക്രട്ടറി), വി.പി. സുകുമാരൻ (വൈസ് പ്രസിഡന്റ്), കെ.ജെ. വിനോദ്, കെ.കെ. രഘുകുമാർ, പി.ജി. സന്തോഷ്, വി.ഡി. സാജൻ, പി.ജി. സതീശൻ, കെ.എസ്. മഹേഷ്, എ.സി. അനീഷ് (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), ഷൈല മാധവൻ, കെ.ഐ. സുരേന്ദ്രൻ, വി.വി. ഷാജി (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.