തൊടുപുഴ: കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് സ്റ്റാന്റിൽ ബസ് ജീവനക്കാർക്ക് മാസ്‌ക് വിതരണം ചെയ്തു. പ്രസിഡന്റ് ഹെജി പി. ചെറിയാന്റെ നേതൃത്വത്തിൽ സെക്രട്ടറി സുരേഷ് കുമാർ കെ.ജി, ഡോ. സതീഷ് കുമാർ തുടങ്ങി റോട്ടറിയുടെ മറ്റ് സന്നദ്ധ സേന അംഗങ്ങളും പങ്കുചേർന്നു. കൊറോണ വൈറസിനെ ഭയക്കുകയല്ല മറിച്ചു വേണ്ട മുൻകരുതൽ എടുക്കുകയാണ് വേണ്ടതെന്ന് പ്രസിഡന്റ് ഹെജി പി. ചെറിയാൻ പറഞ്ഞു.