വെള്ളിയാമറ്റം : വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനിയറിംഗ് ഡിപ്ളോമാ അല്ലെങ്കിൽ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത. വെള്ളിയാമറ്റം പഞ്ചായത്തിൽ സ്ഥിര താമസക്കാർക്കും ജോലിയിൽ മുൻപരിചയ ം ഉള്ളവർക്കും മുൻഗണന. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 23 ന് രാവിലെ 11 ന് മുമ്പായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി പി.എം അബ്ദുൾ സമദ് അറിയിച്ചു.