തൊടുപുഴ :കോവിഡ് 19 വരെ വിവിധ തരം പകർച്ചവ്യാധികൾ തുടർകഥയാകുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന് ആയുർവേദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ. മുൻകാലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുർവേദത്തെ വ്യാപകമായി സർക്കാർ ഉപയോഗിച്ചിരുന്നു. ചിക്കുൻഗുനിയ പ്രതിരോധത്തിൽ ആയുർവേദം വലിയ ഇടപെടലുകളാണ് നടത്തിയിരുന്നത്‌ഭാരതീയ ചികിത്സാ വകുപ്പ് വഴി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നല്കുന്നതായും ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ്, ജനറൽ സെക്രട്ടറി ഡോ: സാദത്ത് ദിനകർ, എറണാകുളം സോൺ പ്രസിഡന്റ് ഡോ: കെ.എസ്.വിഷ്ണു നമ്പൂതിരി, സെക്രട്ടറി ഡോ: എം.എസ്.നൗഷാദ് എന്നിവർ പറഞ്ഞു.