തൊടുപുഴ: കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാരിന്റെ പൊതുപരിപാടികളും യോഗങ്ങളും ഉപേക്ഷിച്ചിട്ടുളള സാഹചര്യത്തിലും പൊതുജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ള സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും തൊടുപുഴ നഗരസഭയുടെ വിവിധ വാർഡുകളിൽ മാർച്ച് 31 വരെ ചേരാൻ നിശ്ചയിച്ചിരുന്ന എല്ലാ വാർഡ് സഭ യോഗങ്ങളും മാറ്റിവച്ചിട്ടുളളതായി നഗരസഭ സെക്രട്ടറി അറിയിച്ചു.