കട്ടപ്പന: തുടർച്ചയായ രണ്ടാംദിനവും മലയോര മേഖലയിൽ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാവിലെ 11.54ന് 0.5 ഉം 12.20ന് 1.3 ഉം തീവ്രത രേഖപ്പെടുത്തി. നെടുങ്കണ്ടത്തിനു സമീപമാണ് പ്രഭവകേന്ദ്രം. കട്ടപ്പന, ഉപ്പുതറ, നെടുങ്കണ്ടം മേഖലകളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഏഴു ഭൂചലനങ്ങളാണ് ഹൈറേഞ്ച് മേഖലയിലുണ്ടായത്. രാത്രി 10.16 നും ഭൂചലനം അനുഭവപ്പെട്ടിരുന്നു.