തൊടുപുഴ: വെങ്ങല്ലൂരിലെ മൂന്ന് മെഡിക്കൽ സ്റ്റോറുകൾ കുത്തിത്തുറന്ന് മോഷണം. ക്രെസന്റ് മെഡിക്കൽസ്, ജൻ ഔഷധി, ആര്യാസ് കംമ്യൂണിറ്റി ഫാർമസി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അടുത്തുള്ള തട്ടുകടകൾ അടച്ച ശേഷം വെള്ളിയാഴ്ച അർദ്ധ രാത്രയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. പണം മാത്രമാണ് നഷ്ടപ്പെട്ടത്. മരുന്നോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. രണ്ട് കടകളിൽ നിന്നായി ആയിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
ആര്യാസിൽ പണം സൂക്ഷിച്ചിരുന്നില്ല. എന്നാൽ ഇവിടെ ഫയലുകളും മറ്റും വാരിവലിച്ചിട്ടിരിക്കുകയായിരുന്നു. സി.ഐ. സജീവ് ചെറിയാന്റെ നേതൃത്വത്തിൽ പൊലീസെത്തി പരശോധന നടത്തി. സമീപത്തുള്ള സി.സി.ടി.വി. ക്യാമറകൾ പരശോധിച്ചെങ്കിലും മോഷ്ടവിന്റെ ദ്യശ്യങ്ങൾ കണ്ടെത്താനായില്ല. മാസ്‌കുകൾ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാൽ മാസ്‌കുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മെഡിക്കൽ ഷോപ്പുകൾ മാത്രം കേന്ദ്രീകരിച്ചുള്ള മോഷണമായതിനാൽ സൈക്കോട്രോപ്പിക് മരുന്നുകളായിരിക്കാം ലക്ഷ്യം വെച്ചതെന്ന് പൊലീസിന് സംശമുണ്ട്. രണ്ട് കടകളിൽ ഈ മരുന്നുകൾ ഉണ്ടായിരുന്നില്ല.