കുമളി: ടൂറിസം മേഖലയ്ക്ക് ഉണർവേകി ഹെലി ടാക്സി സർവ്വീസ് ആരംഭിച്ചു.മൂന്ന് മാസങ്ങൾക്ക് മുൻപു ആരംഭിക്കേണ്ട സർവ്വീസ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നലെ 10.30 ഓടെയാണ് കുമളി ഒട്ടകതലമേട്ടിൽ സജീകരിച്ച ഹെലിപാടിൽ സ്വകാര്യ വ്യക്തിയുടെ ഹെലികോപ്ടർ പറന്നിറങ്ങിയത്. തേക്കടി കൊച്ചിയാണ് ടാക്സി സർവ്വീസ് .സ്വദേശികൾക്കായി ഇന്നലെ പരിസര പ്രദേശത്ത് റോന്ത് ചുറ്റി. ഒരാൾക്ക് 3500 രൂപയാണ് ഈടാക്കിയത്.കോറോണ വൈറസ് രോഗ പശ്ചാത്തലത്തിൽ ദിവസേന സർവ്വീസ് എന്നതിനെക്കുറിച്ച് പിന്നീട് ആലോചിക്കും.