തൊടുപുഴ: ജനാധിപത്യ കേരളാ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരെ ഇടതു പക്ഷ മുന്നണിക്ക് വെള്ളം കോരാനും വിറകുവെട്ടാനുവായി ഇനിയും വിട്ടുകൊടുക്കുവാൻ കഴിയുകയില്ലന്ന് .
കേരളാ കോൺഗ്രസ് (എം) ആയുള്ള തങ്ങളുടെ ഐക്യം യൂ.ഡി.എഫ് നും കേരളത്തിലെ ജനാധിപത്യ ചേരിക്കും വലിയ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കുമെന്ന് മാത്യു സ്റ്റീഫൻ എക്സ്.എം.എൽ.എ .പത്ര സമ്മേളനത്തിൽ പറഞ്ഞു.പാർട്ടി സ്ഥാപക നേതാവായ കെ.എം ജോർജിന്റെ മകൻ ഫ്രാൻസീസ് ജോർജ് ആരെയും വഞ്ചിച്ചിട്ടില്ല. മൂവാറ്റുപുഴയിൽ നടന്ന ജനാധിപത്യ കേരളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി യോഗവും, സ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും പോഷക സംഘടനാ നേതാക്കൻമാരുടെയും സാന്നിദ്ധ്യവും ചിലരെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചിരുന്ന പല നേതാക്കൻമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും സത്യം തിരിച്ചറിഞ്ഞ് ഫ്രാൻസീസ് ജോർജിനോടൊപ്പമാണ് നിലപാടെടുത്തിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച 10 നിയമസഭാ സീറ്റുകളിലും നിർണ്ണായകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞ പാർട്ടിയാണ് ജനാധിപത്യ കേരളാ കോൺഗ്രസ്. എൽ.ഡി.എഫ് നേതാക്കൻമാർ ഈ കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ കാർഷിക മേഖലയിലും മാധവ ഗാഡ്ഗിൽ, കസ്തൂരി രംഗൻ പ്രശ്നങ്ങളിലും പട്ടയം നൽകുന്നതിലും ഗുരുതരമായ അനാസ്ഥയാണ് സർക്കാർ കാണിച്ചുകൊണ്ടിരിക്കുന്നത്.