കരിമണ്ണൂർ: 244443021 രൂപ വരവും 22,89,09,895 രൂപ ചിലവും 1,55,33,126 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.ദേവസ്യയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി അവതരിപ്പിച്ചു.കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബഡ്ജറ്റിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരുടെ ക്ഷേമത്തിനും ആരോഗ്യമേഖല, കൃഷി, മൃഗസംരക്ഷണം, ശുചിത്വം, റോഡുകളുടെ വികസനം, പാർപ്പിടം, പട്ടികജാതിപട്ടികവർഗ്ഗ ക്ഷേമം, സത് ഭരണം, ഹരിത കേരളം, തൊഴിലുറപ്പ്, പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഈ ബഡ്ജറ്റ് ഊന്നൽ നല്കുന്നു.
സംസ്ഥാനത്ത് ആദ്യമായി പ്രീ കാസ്റ്റ് സാങ്കേതിക വിദ്യയിലൂടെ ബെഫ് ഫ്ളാറ്റ് നിർമ്മാണം കരിമണ്ണൂർ പഞ്ചായത്തിൽ ആരംഭിക്കാൻ സാധിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗൗരി സുകുമാരൻ, ബ്ലോക്ക് മെമ്പർമാരായ അഡ്വ.ബേസിൽ ജോൺ, രാജീവ് ഭാസ്‌കർ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിബി കുഴിക്കാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റ ചെയർമാൻ ഡെയ്സി ജോഷി, വാർഡ് മെമ്പർമാരായ പി.കെ.ശിവൻകുട്ടി, ശോശാമ്മ ആന്റണി, ബീനാ സോമൻകുഞ്ഞ്, ആനിയമ്മ ജോർജ്, ജോസ്മി ജോസ്, ബിന്ദുറോബർട്ട്, ആൻസി സിറിയക്ക്, ടോജോ പോൾ, സുകു കുമാർ എന്നിവർ പ്രസംഗിച്ചുപഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ് നന്ദി പറഞ്ഞു.