ചെറുതോണി: ആലപ്പുഴ -മധുര സംസ്ഥാന പാതയിൽ വെൺമണിക്ക് സമീപം കച്ചി ലോറിക്ക് തീപിടിച്ചതോടെ
മണിക്കൂറുകളോളം ഗതാഗതം സ്തഭിച്ചു. വെൺമണി കള്ളിപ്പാറയിലാണ് കച്ചി കയറ്റിവന്ന ലോറിക്ക് തീപിടിച്ചത്.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം. പാലക്കാട്ടു നിന്ന് കച്ചി കയറ്റിവന്ന ലോറിയുടെ മുകളിൽ വൈദ്യുത കമ്പിയിൽ തട്ടിയാണ് തീപിടിത്തം ഉണ്ടായത്. കച്ചിൽ തീപിടിച്ച വിവരം ഡൈവർ അറിഞ്ഞിരുന്നില്ല. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരനാണ് ഡ്രൈവറെ വിവിരം അറിയിച്ചത്. കള്ളി അമ്പലത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് പന്തൽ കെട്ടാൻ എത്തിയ ആളുകളും പ്രദേശവാസികളും ചേർന്ന് ലോറിയിൽ നിന്ന് കച്ചി പുറത്തിട്ടതിനാൽ വൻ ദുരന്തം ഒഴിവായി ഇടുക്കി, തൊടുപുഴ ഫയർസ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് എത്തി റോഡിലെ തീ നിയന്ത്രണ വിധേയമാക്കി. ജനവസം കുറഞ്ഞ മേഖലയും കഞ്ഞിക്കുഴി കാളിയാർ പൊലിസിന്റെയും പ്രദേശവാസികളുടെയും അവസരോചിത ഇടപെടൽ മൂലം തീ സമീപ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കാത്തെ വെള്ളം ഒഴിച്ച് നിയന്ത്രണ വിധേയമാക്കി .