കുമളി: പച്ചക്കറി വിൽപ്പനക്കാരിയായ തമിഴ്നാട് സ്വദേശിനിയ്ക്ക് കോറോണ സംശയത്തെ തുടർന്ന് കുമളി ചെക്ക് പോസ്റ്റിൽ പരിരോധന കർശനമാക്കി.തമിഴ്നാട്ടിൽ നിന്നും കുമളിയിൽ എത്തി പച്ചക്കറി വിൽപ്പന നടത്തുന്ന സ്ത്രിയ്ക്ക് കോറോണ ബാധിച്ചെന്ന സംശയത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.സ്ത്രീയുടെ രോഗവിവരവുമായി ബന്ധപ്പെട്ട് തമിഴ് പത്രങ്ങളിലാണ് വാർത്ത വന്നത്.
പൊലിസ് ,എക്‌സൈസ് ആരോഗ്യ വകുപ്പ് , ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും ബസിലും മറ്റ് വാഹനങ്ങളിലും എത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ കൊറോണ ബാധിച്ചതായി സംശയമുണ്ടായിരുന്ന സ്ത്രീയെ തേനി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് ടി.ബി.യുടെ ലക്ഷണ.മാണുള്ളതെന്ന് വ്യക്തമായി.