കട്ടപ്പന: കട്ടപ്പനഇരട്ടയാർ റോഡരികിൽ പേഴുംകവലയ്ക്കുസമീപം മാലിന്യം കുന്നുകൂടുന്നു. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ചാക്കുകളിലും സഞ്ചികളിലും നിറച്ചു തള്ളുന്ന മാലിന്യം വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ ദിവസം ഭക്ഷണാവശിഷ്ടങ്ങൾ നിറച്ച ചാക്ക് തെരുവുനായ്ക്കൾ റോഡിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നു. അനധികൃത മാലിന്യനിക്ഷേം പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കാടുകൾ വെട്ടിത്തെളിച്ച് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.