തൊടുപുഴ :യുവമോർച്ചയുടെ നേതൃത്വത്തിൽ തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലിൽ രക്തദാനം നടത്തി. കൊറോണ പടർന്നു പിടിക്കുമ്പോൾ വേണ്ടുന്ന രക്തം ശുപത്രകളിൽ ഇല്ലാതാകുന്ന സാഹചര്യത്തിലാണ് യുവമോർച്ച പ്രവർത്തകർ രക്തം ദാനം ചെയ്തത്. അതിനായി ഒരു സമിതിയും ഹെൽപ്ലൈൻ നമ്പറും തയ്യാർ ചെയ്തിട്ടുണ്ട്. രക്തദാനം യുവമോർച്ച തൊടുപുഴ മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറൽ സെക്രട്ടറിമാരായ എൻ. കെ. അബു, എൻ. വേണുഗോപാൽ, മണ്ഡലം സെക്രട്ടറി ഗിരീഷ് പൂമാല, മുൻസിപ്പൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ യുവമോർച്ച നേതാക്കളായ അഡ്വ.സുജിത് ശശി, അജിത് ഇടവെട്ടി, നിധിൻ പൂമാല, അജിൻ അജയൻ, ബിബിൻ ദാസ്, പ്രശാന്ത് ആലക്കോട് എന്നിവർ നേതൃത്വം കൊടുത്തു.