നെടുങ്കണ്ടം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചു. സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിലാണ് ഇന്നലെ മുതൽ കോവിഡ് 19 ബാധിതരെകണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നത്. ജൂനിയർ ഹെൽത്ത്
ഇൻസ്‌പെക്ടർമാരാണ് യാത്രക്കാരെ ഇൻഫ്രാറെഡ് തെർമ്മോമീറ്റർ ഉപയോഗിച്ച് പരിശോധിക്കുന്നത്. വ്യക്തിയെ സ്പർശിക്കാതെ പരിശോധിച്ച് ശരീരത്തിന്റെ താപനില കണ്ടെത്തുവാൻ കഴിയുമെന്നതാണ് ഇൻഫ്രാറെഡ്
തെർമ്മോ മീറ്ററിന്റെ പ്രത്യേകത. രണ്ട് മീറ്ററുകളാണ് ഇതിനായിഉപയോഗിക്കുന്നത്. പാമ്പാടുംപാറ, കരുണാപുരം, കെ. പി കോളനി, മുണ്ടിയെരുമ, വണ്ടൻമേട്,ഉടുമ്പൻചോല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജൂനിയർ ഹെൽത്ത്
ഇൻസ്‌പെക്ടർമാരാണ് പരിശോധന നടത്തുന്നത്. പകൽ സമയത്ത് രണ്ടും,രാത്രിയിൽ ഒന്നും ആരോഗ്യപ്രവർത്തകർ മൂന്ന് ഷി്ര്രഫുകളിലായി ജോലി ചെയ്യുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ലക്ഷണം കണ്ടെത്തുന്ന
യാത്രക്കാരെ കരുണാപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും കൂടുതൽ പരിശോധന
ആവശ്യമായി വരുന്നവരെ ജില്ലാ ആരോഗ്യകേന്ദ്രത്തിലേയ്ക്കും മാറ്റും.