നെടുങ്കണ്ടം: ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വിനോദസഞ്ചാരത്തിന് പോയ വിദേശത്ത് നിന്നും എത്തിയ നെടുങ്കണ്ടം സ്വദേശികൾ നാട്ടിൽ തിരികെ എത്തി. ഷാർജയിൽ നിന്ന് എത്തിയപ്പോൾ
പനിയുണ്ടായിരുന്ന കുട്ടിയ്ക്ക് അസുഖം ഇപ്പോൾ ഇല്ലായെന്നും ഈ കുടുംബം തുടർ നിരീക്ഷണത്തിൽ തന്നെയാണെന്നും പാമ്പാടുംപാറ ബ്ലോക്ക് മെഡിക്കൽ ഓഫീസർ പറയുന്നു. മാർച്ച് മൂന്നിന് ഷാർജ്ജയിൽ നിന്നും കൊച്ചിയിൽ എത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേർ നെടുങ്കണ്ടത്തെ വീട്ടിൽ എത്തിയിരുന്നു. ഇവരെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും ഇവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഇതിന് ശേഷം മാതാപിതാക്കൾക്കൊപ്പം ഇവർ മധുര വഴി ഡൽഹിലേയ്ക്ക് വിനോദ
സഞ്ചാരത്തിന് പോവുകയായിരുന്നു.ആരോഗ്യവകുപ്പിന്റെ നിർദ്ദേശം മറികടന്ന് വിനോദസഞ്ചാരത്തിന്
പോയവർക്കെതിരെ പകർച്ച വ്യാധികൾ മനപ്പൂർവ്വം പകർത്താൻ ശ്രമിച്ചതിനും നിയമനടപടികൾ സ്വീകരിക്കണമെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ ശുപാർശ ഉടുമ്പൻചോല താലൂക്ക് തഹസീൽദാർ ജില്ലാ കളക്ടർക്ക്
കൈമാറി.