കട്ടപ്പന: തങ്കമണിക്കുസമീപം കാമാക്ഷി മാടപ്രയിലുണ്ടായ തീപിടിത്തത്തിൽ പത്തേക്കർ കൃഷിയിടം കത്തിനശിച്ചു. ലക്ഷക്കണത്തിനു രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കട്ടപ്പന അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ വൈകിട്ടോടെ മലയുടെ താഴ്വാരത്തെ പുൽമേട്ടിലാണ് തീപിടിച്ചത്. ശക്തമായയ കാറ്റിൽ തീ ആളിപ്പടർന്ന് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കർഷകരുടെ കാപ്പി, കെക്കോ, കുരുമുളക്, ഏത്തവാഴ, റബർ, തെങ്ങ്, കമുക് തുടങ്ങിയവ അഗ്‌നിക്കിരയായി. യഥാസമയം അഗ്‌നിശമന സേനാംഗങ്ങൾ എത്തിയതിനാൽ വീടുകളിലേക്കു തീപടരുന്നതു തടയാൻ കഴിഞ്ഞു.