തൊടുപുഴ: നഗരസഭ കീരികോട് 19-ാം വാർഡിൽ കുടിവെള്ളവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായതായി പരാതി. പരാതിയെത്തുടർന്ന് വാർഡ് കൗൺസിലർ കെ.എം. ഷാജഹാന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി അധികൃതർക്ക് നിവേദനം നൽകി. കരാറുകാർ പണിമുടക്കിലായതിനാൽ യഥാസമയം അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പ്രശ്‌നപരിഹാരം കണ്ടെത്താമെന്ന് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് നിവേദകസംഘം മടങ്ങിയത്. പൊതുപ്രവർത്തകരായ വി.കെ. ഹനീഫ, ദിലീപ് പുത്തിരി തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.