ഇടുക്കി : കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്തും ജില്ലയിലും സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഹൈഡൽ ടൂറിസം ഉൾപ്പെടയുളള എല്ലാ ടൂറിസം സെന്ററുകളുടെയും പ്രവർത്തനം, ടൂറിസം ട്രക്കിംഗ് മേഖലകളിൽ നടത്തി വരുന്ന ജീപ്പ്‌സവാരി എന്നിവ നിരോധിച്ചുകൊണ്ട് ജില്ലാകലക്ടർ ഉത്തരവിട്ടു.