ഇളംദേശം :ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ പ്രഥമ യോഗത്തിൽ 1 വാർഷിക പദ്ധതിക്ക് അംഗീകാരം നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി ഇളംദേശം. വികസന ഫണ്ട് (ജനറൽ) 3233500 രൂപ, പ്രത്യേക ഘടക പദ്ധതി 5353000 രൂപ, ട്രൈബൽ സബ് പ്ലാൻ 8802000 രൂപയടക്കം ആകെ 46490000 രൂപയുടെ 69 പദ്ധതികളും മെയിന്റനൻസ് ഫണ്ട് (റോഡിതരം) 4918000 രൂപയുടെ 12 പദ്ധതികളും അടങ്ങുന്ന വാർഷിക പദ്ധതിയാണ് അംഗീകാരത്തിനായി സമർപ്പിച്ചത്.
അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് മുൻകൂറായി അനുമതി ലഭിച്ചതിനാൽ ഏപ്രിൽ മാസം മുതൽ നിർവ്വഹണം ആരംഭിക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു പറഞ്ഞു. 2019-20 വാർഷിക പദ്ധതി നിർവ്വഹണത്തിൽ 95ശതമാനം ചെലവ് കൈവരിച്ച് നിലവിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് ഇളംദേശം ബ്ലോക്ക് പഞ്ചായത്താണെന്ന് സെക്രട്ടറി ഭാഗ്യരാജ് കെ.ആർ അറിയിച്ചു.