ഇടുക്കി : ജില്ലാ ആസൂത്രണസമിതി യോഗത്തിൽ 202021 വാർഷിക പദ്ധതിയിൽ ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് പദ്ധതി അംഗീകാരം നല്കി. സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി ഇടുക്കിയും ആദ്യ ഗ്രാമപഞ്ചായത്തുകളായി അടിമാലിയും മണക്കാടും ആദ്യ ബ്ലോക്ക് പഞ്ചായത്തായി ഇളംദേശത്തിനുമാണ് പദ്ധതി അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 632 പദ്ധതികൾക്കായി 8984.82 ലക്ഷം രൂപയുടെ പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചു. ഇതിൽ പൊതുവിഭാഗം 556, എസ്.സി.പി 46, റ്റി.എസ്.പി 30 എന്നിവയുൾപ്പെടുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ 85 പദ്ധതികൾക്കായി 524.00 ലക്ഷം രൂപയുടേയും അടിമാലി ഗ്രാമ പഞ്ചായത്തിൽ 196 പദ്ധതികൾക്കായി 1517.24 ലക്ഷം രൂപയുടേയും, മണക്കാട് പഞ്ചായത്തിൽ 136 പദ്ധതികൾക്കായി 374.52 ലക്ഷം രൂപയുടേയും അംഗീകാരമാണ് ലഭിച്ചത്.