ഇടുക്കി : ഏപ്രിൽ ഒന്നുമുതൽ ബി.എസ് നാലാം തലമുറ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരോധിച്ച് സുപ്രീംകോടതി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ആ വിഭാഗത്തിലുള്ള വാഹനങ്ങൾ ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. മാർച്ച് 31ന് ശേഷവും താൽക്കാലിക രജ്‌സ്‌ട്രേഷൻ കാലാവധിയുള്ള വാഹനങ്ങളാണെങ്കിലും 31നകം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.താൽക്കാലിക രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നതല്ല.