കാഞ്ഞാർ: കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ കുന്നത്ത് സുനിയ്ക്ക് (37)പ്ലാവിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു.തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ സുനി കാഞ്ഞാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുഹൃത്തിന്റെ കാഞ്ഞാറിലുള്ള വീട്ടുവളപ്പിലെ പ്ലാവിൽ ചക്കയിടുവാൻ കയറിയപ്പോഴാണ് അപകടം. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സുനിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളം മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.