മുട്ടം: വീട്ടുമുറ്റത്ത് കുട്ടി തേവാങിനെ കണ്ടെത്തി. ഞായറാഴ്ച രാത്രി 10 മണിയോടെ മുട്ടത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ മഠത്തിൽ ബിജുവിന്റെ വീട്ടുമുറ്റത്താണ് ഇതിനെ കണ്ടത്.ബിജുവിന്റെ വീടിനോട് ചേർന്ന് പക്ഷികൾക്ക് കുടിക്കാൻ പാത്രത്തിൽ വെള്ളം വെച്ചിട്ടുണ്ട്.ഇതിൽ നിന്നും വെള്ളം കുടിക്കുന്ന നിലയിലാണ് ഇതിനെ കണ്ടത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കൂട്ടിൽ സൂക്ഷിച്ചിട്ടുള്ള ഇതിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറും. വംശനാശം നേരിടുന്നവയുടെ പട്ടികയിൽ പെട്ടതാണ് കുട്ടി തേവാങ്.