കട്ടപ്പന: നഗരസഭ പരിധിയിൽ കോവിഡ്19 രോഗ ലക്ഷണങ്ങളുള്ള നാലുപേർ നിരീക്ഷണത്തിൽ. രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. വിദേശത്തുനിന്ന് എത്തിയവരടക്കം ഉൾപ്പെടുന്നു. പരിശോധനകൾക്കു ശേഷം ഇവരെ വീടുകളിലേക്ക് മടക്കിയയച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നും അയൽ സംസംസ്ഥാനങ്ങളിൽ നിന്നും എത്തിയ 75ൽപ്പരം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരിൽ രോഗ ലക്ഷണമില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഇന്നലെ വിവിധ മേഖലകളിൽ നിന്ന് എത്തിയ 17 പേരാണ് നിരീക്ഷണത്തിലുള്ളത്.