ചെറുതോണി:കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ഗ്രാമീണ വികസന വകുപ്പ് നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ന്യൂനപക്ഷ, പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18നും 28നും ഇടയിൽ പ്രായമുള്ളവർക്കായി എറണാകുളത്ത് സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെകനീഷ്യൻ കോഴ്‌സ് പരിശീലനം ആരംഭിക്കുന്നു. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം, താമസം, ഭക്ഷണം, യൂണിഫോം കമ്പ്യുട്ടർ തുടങ്ങിയ പഠനോപകരണങ്ങൾ ഉൾപ്പെടെ എല്ലാം ചിലവും ഗവൺമെന്റ് വഹിക്കുന്നതാണ്. 33ശതമാനം സീറ്റ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലിയും കേന്ദ്രഗവൺമെന്റിന്റെ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. ഫോൺ: 9072336987, 9995106993. എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.