ഇടുക്കി: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ 156 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് ഒരാളുടെയും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആരെയും ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ 7 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. 4 പേരുടെ ഇന്നലെയാണ് അയച്ചത്. അതിർത്തി ചെക്‌പോസ്റ്റുകളിലും നഗരങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി ജില്ലയിലെമ്പാടും പരിശോധന നടത്തുന്നുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെയും വിദേശികളെയും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.

സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിർദേശങ്ങളും അറിയിപ്പുകളും അല്ലാതെയുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയെടുക്കും. ഇത് ശ്രദ്ധയിൽപ്പെട്ടാൽ 04862233130, 04862233111 ഈ നമ്പറുകളിൽ ബന്ധപ്പെടുക.