തൊടുപുഴ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊന്നത്തടി മുനിയറ വലിയവീട്ടിൽ പ്രേംജിത്തിനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവന്നിരുന്ന പ്രേംജിത്തിനെ ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.