ചെറുതോണി: തോപ്രാംകുടി മുത്തപ്പൻ പള്ളിയിൽ വിശുദ്ധ യൗസേപ്പിന്റെ മരണത്തിരുനാളിനോട് അനുബന്ധിച്ച് 19ന് ആണ്ടുതോറും നടത്തിവരുന്ന ഊട്ടുനേർച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. രാവിലെ 10. 45 ന് ദിവ്യബലി അർപ്പണവും നൊവേനയും മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നും പ്രത്യേക സാഹചര്യത്തിൽ എടുത്ത ഈ ക്രമീകരണത്തോട് എല്ലാ വിശ്വാസികളും സഹകരിക്കണമെന്നും ഇടവക വികാരി അറിയിച്ചു.