hhh

താലൂക്ക് ആശുപത്രി കെട്ടിടം, ഇൻഡോർ സ്‌റ്റേഡിയം, പാർക്കുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജുകൾ

കട്ടപ്പന: ആരോഗ്യ, പശ്ചാത്തല, വിനോദ സഞ്ചാര മേഖലകൾക്ക് മുൻതൂക്കം നൽകി കട്ടപ്പന നഗരസഭ ബജറ്റ്. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ 109,70,70,104 രൂപ വരവും 108,47,80,452 രൂപ ചെലവും 1,22,89,652 രൂപ പ്രതീക്ഷിക്കുന്ന ബജറ്റ് ഉപാദ്ധ്യക്ഷ ടെസി ജോർജ് അവതരിപ്പിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മികച്ച സൗകര്യങ്ങളോടെ 40 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിക്കും. പഴയ ബസ് സ്റ്റാൻഡിൽ മൾട്ടി വെലൽ കാർ പാർക്കിംഗ് കേന്ദ്രം നിർമിക്കാൻ ആറുകോടി രൂപ ചെലവഴിക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയുടെ ഫ്‌ളാറ്റ് സമുച്ചയം നിർമിക്കും. കല്യാണത്തണ്ട് ടൂറിസം പദ്ധതിക്ക് ഒരുകോടി രൂപയും നഗരസഭ പരിധിയിൽ അഗതി മന്ദിരം നിർമിക്കാൻ 3.25 കോടിയും വകയിരുത്തി. നാലു കോടി രൂപ ചെലവഴിച്ച് ഇൻഡോർ സ്‌റ്റേഡിയവും ഒരു കോടി രൂപയുടെ ആധുനിക ചിൽഡ്രൻസ് പാർക്കും നിർമിക്കും. നഗരത്തിലെ തിരക്ക് കുറയ്ക്കാനായി ഫുചട്ട് ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ ഉൾപ്പെടുത്തി. 2.5 കോടി മുടക്കി നഗരസഭ സ്‌റ്റേഡിയത്തിനു സ്ഥലം ഏറ്റെടുക്കും. മൾട്ടി പർപ്പസ് ജിംനേഷ്യവും യോഗ സെന്ററും നഗരത്തിൽ സ്ഥാപിക്കും.

പ്രധാന പദ്ധതികൾ റോഡ് നിർമാണവും അറ്റകുറ്റപ്പണിയും10 കോടി രൂപ
റിംഗ് റോഡ് നിർമാണംഒരു കോടി
ഫിഷ് സ്റ്റാൾ നവീകരണംഅഞ്ച് ലക്ഷം
കുടിവെള്ള വിതരണം20 ലക്ഷം
വാർഡുകളിൽ കുടിവെള്ള പദ്ധതിഒരു കോടി
കല്യാണത്തണ്ട് കുടിവെള്ള പദ്ധതി15 ലക്ഷം
ടൗൺ കുടിവെള്ള പദ്ധതി25 ലക്ഷം
സന്നദ്ധ മെഡിക്കൽ സേന രൂപീകരണം അഞ്ച് ലക്ഷം
പാലിയേറ്റീവ് കെയർ യൂണിറ്റ്10 ലക്ഷം
നഗരസഭയ്ക്ക് ആംബുലൻസ്10 ലക്ഷം
അർബൻ പി.എച്ച്.സി നവീകരണം40 ലക്ഷം
അയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ10 ലക്ഷം
വയോജനങ്ങൾക്ക് പകൽവീട് നിർമാണം20 ലക്ഷം
വയോമിത്രം പദ്ധതി10 ലക്ഷം
വനിതകൾക്ക് വഴിയോര വിശ്രമകേന്ദ്രം, ഫീഡിംഗ് മുറി10 ലക്ഷം
വനിത തൊഴിൽ സംരംഭങ്ങൾ10 ലക്ഷം
ഷീ ലോഡ്ജ്10 ലക്ഷം
വനിത ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്25 ലക്ഷം
അംഗൻവാടി കെട്ടിട നിർമാണം, നവീകരണം, പോഷകാഹാരം1.37 കോടി രൂപ
അംഗപരിമിതർ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം46 ലക്ഷം,
അന്താരാഷ്ട്ര ചലച്ചിത്ര മേള നാലുലക്ഷം,
ടൂറിസ്റ്റ് ഹോമം25 ലക്ഷം
ടൂറിസം സർക്യൂട്ടും അമ്യൂസ്‌മെന്റ് പാർക്കും10 ലക്ഷം
നഗര സൗന്ദര്യവത്കരണം15 ലക്ഷം
കാർഷിക മേഖല47 ലക്ഷം
ക്ഷീര വികസനം25 ലക്ഷം
മൃഗ സംരക്ഷണം 10 ലക്ഷം
എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ്എട്ട് ലക്ഷം
ഉറവിട മാലിന്യ സംസ്‌കരണം10 ലക്ഷം
ഖരമാലിന്യ സംസ്‌കരണം1.5 കോടി
സർക്കാർ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ15 ലക്ഷം
സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി30 ലക്ഷം
എൽ.പി. സ്‌കൂളുകൾക്ക് വാഹനങ്ങൾ10 ലക്ഷം
ദുരന്ത നിവാരണം24 ലക്ഷം
പട്ടികജാതിപട്ടികവർഗ ക്ഷേമം1.25 കോടി
നഗരസഭയുടെ ആസ്ഥി സംരക്ഷണം25 ലക്ഷം
ടൗൺ ഹാൾ നവീകരണം15 ലക്ഷം
തൊഴിലുറപ്പ് പദ്ധതിമൂന്നു കോടി
ജലസ്രോതസുകളുടെ സംരക്ഷണം25 ലക്ഷം
പ്രവാസി ക്ഷേമം25 ലക്ഷം
ജനകീയാസൂത്ര പദ്ധതികൾ12 കോടി