തൊടുപുഴ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദ ചെയിൻ പരിപാടി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെ കൊറോണ നോഡൽ ഓഫീസർ ഡോ. ജോസ്‌മോൻ പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷനിലെത്തുന്ന മുഴുവൻ ആളുകൾക്കും കൈ കഴുകാൻ ഹാന്റ് വാഷ്, സോപ്പ്, വാഷ് ബേസിൻ മുതലായ സൗകര്യങ്ങൾ സംഘടന ഏർപ്പെടുത്തി. മിനി സിവിൽസ്റ്റേഷൻ അങ്കണത്തിൽ കൂടിയ യോഗത്തിൽ മേഖലാ പ്രസിഡന്റ് എ.കെ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഡി.കെ. സജിമോൻ സ്വാഗതം പറഞ്ഞു. തൊടുപുഴ തഹസിൽദാർ ജോസ്‌കുട്ടി മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ സംസാരിച്ചു. തൊടുപുഴ വനിതാ കമ്മിറ്റി കൺവീനർ ശോഭന കെ. റോക്കി നന്ദി പറഞ്ഞു.